ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. ആദ്യദിനത്തിൽ ഇരുസഭകളെയും രാഷ്ട്രപതി അഭിസംബോധന ചെയ്യും.

ഏപ്രിൽ എട്ടിന് ബജറ്റ് സമ്മേളനം അവസാനിക്കും. പാർലമെന്റ് കാബിനറ്റ് കമ്മിറ്റിയുടെ ശിപാർശ അനുസരിച്ചാണ് തീരുമാനം.

ഫെബ്രുവരി ഒന്നിന് കേന്ദ്രബജറ്റ് അവതരിപ്പിക്കും. ​സമ്മേളനത്തിന്റെ ആദ്യ ഘട്ടം ​ഫെബ്രുവരി 11ന് അവസാനിക്കും. ഒരുമാസത്തെ ഇടവേളക്ക് ശേഷം രണ്ടാംഘട്ടം മാർച്ച്‌ 14ന് ആരംഭിച്ച്‌ ഏപ്രിൽ എട്ടിന് അവസാനിക്കും.

രാജ്യത്ത് ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ബജറ്റിലേക്കാണ് എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത്. കോവിഡ് ദുരിതാശ്വാസങ്ങൾക്ക് ഊന്നൽ നൽകുമെന്നാണ് കണക്കുകൂട്ടൽ. കൂടാതെ ജനങ്ങൾക്ക് ആശ്വാസമായി നികുതി ഭാരം കുറക്കുന്നതുമായി ബന്ധ​പ്പെട്ട പ്രഖ്യാപനങ്ങളുണ്ടാകുമെന്നുമാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here