പശ്ചിമബംഗാളിൽ ഇന്നലെ ഉണ്ടായ തീവണ്ടി അപകടത്തിൽ മരണം ഒമ്പതായി.. 36 പേർ പരിക്കേറ്റ് ആശുപത്രിയിൽ. ഗുരുതരമായി പരിക്ക് ഉള്ള 6 പേരെ സിലിഗുഡി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബിക്കാനീർ എക്സ്പ്രസിന്റെ 12 ബോഗികൾ പാളം തെറ്റി ആണ് അപകടം ഉണ്ടായത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അപകട സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി. ർ

അപകടത്തിൽ അന്വേഷണം ആരംഭിച്ചതായും, പ്രധാനമന്ത്രി സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് എന്നും റെയിൽവേ മന്ത്രി പറഞ്ഞു.. ബോഗികൾക്ക് ഉള്ളിൽ ഇനി ആരും കുടുങ്ങിക്കിടക്കുന്നു ഇല്ലെന്ന് ഉറപ്പാക്കിയെന്നും രക്ഷാപ്രവർത്തനം പൂർണമായും അവസാനിച്ചതായും റെയിൽവേ വ്യക്തമാക്കി.