വിവാഹദിനത്തെ അവിസ്മരണീയമാക്കാനാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. ഉത്തരേന്ത്യൻ ശൈലിയിൽ വധുവിനെ വിവാഹവേദിയിലേക്ക് ആനയിച്ചുകൊണ്ടുവരുന്ന പൂ പന്തൽ ഒഴിവാക്കി പകരം തകർപ്പൻ നൃത്തച്ചുവടുകളുമായി വിവാഹവേദിയിലേക്ക് എത്തുന്ന ഗുരുഗ്രാം സ്വദേശിയായ സബാ കപൂർ എന്ന യുവതിയുടെ വീഡിയോ ആണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത്.രണ്ട് ലക്ഷത്തിൽ അധികമാളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.

ബാർ ബാർ ദേഖോ എന്ന സിനിമയിലെ ‘സൗ ആസ്മാൻ’ എന്ന ഹിറ്റ് ഗാനത്തിന് ചുവടുവെച്ചാണ് വധു വിവാഹവേദിയിലേക്ക് എത്തിയത്വ . വധു കടന്നുവരുന്ന വഴിക്ക് ഇരുവശത്തുമായി കാത്ത് നിൽക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ് വീഡിയോയിൽ കാണാൻ കഴിയും.ഈ വരിയിൽനിന്ന് വധുവിനൊപ്പം ചെറുസംഘങ്ങൾ നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം.

അവസാനമാണ് ഈ വീഡിയോയിലെ സർപ്രൈസ് ഉള്ളത്. വരന്റെ മുന്നിൽ മുട്ട് കുത്തിനിന്ന് തന്റെ കൈവശം കരുതിയിരുന്ന മോതിരം കൈകളിലെടുത്ത് വരനോട് വിവാഹ അഭ്യർഥന നടത്തുന്നതോടെ വീഡിയോ അവസാനിക്കുന്നു. വളരെ സന്തോഷത്തോടെ പ്രസന്നവദനയായി നൃത്തം ചെയ്യുന്ന വധുവിനെ സോഷ്യൽ മീഡിയ സ്വീകരിച്ചിരിക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here