ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിൽ ബാറ്ററി പൊട്ടിത്തെറിച്ചു രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് പരുക്ക്.കൊല്ലം TKM എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികൾക്കാണ് ഗുരുതര പൊള്ളലേറ്റത്.


കണ്ണൂർ സ്വദേശി അഭിഷേക്, കൊല്ലം സ്വദേശി മുഹമ്മദ്‌ സൈദലവി എന്നിവർക്കാണ് പരുക്കേറ്റത്…രണ്ട് പേരെയും ഡൽഹി സഫ്‌ദർജംഗ് ആശുപത്രി ICU വിൽ പ്രവേശിപ്പിച്ചു.


ഗ്രേറ്റർ നോയിഡ ഗൽഗോട്ടിയാസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോളേജിൽ നടക്കുന്ന ദേശീയ തല കാർട്ടിങ് റൈസ് മത്സരത്തിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത് .ചാർജ് ചെയ്യാൻ വച്ച ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു