ന്യൂഡെല്‍ഹി. ഗൾഫ് രാജ്യങ്ങളിൽ വിവിധ കേസുകളിൽ പ്രതികളായ 19 ഇന്ത്യക്കാരെ തങ്ങൾക്ക് വിട്ട് തരണമെന്ന് യുഎഇ യും സഊദി അറേബ്യയും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്ഥിതികരിച്ച് സി.ബി.ഐ. ഇന്ത്യയ്ക്ക് ഇക്കാര്യത്തിൽ ഉള്ള കത്ത് വിദേശകാര്യമന്ത്രാലയം വഴി ആണ് കൈമാറിയത്. ഇരു രാജ്യങ്ങളിൽ നിന്നും പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് സിബിഐ ഉദ്യോഗസ്ഥൻ സ്ഥിതികരിച്ചു. മൂന്ന് എഫ്‌ഐആർ ഇക്കാര്യത്തിൽ സി.ബി.ഐ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ചെക്ക് കേസുകൾ, പണം അപഹരിക്കൽ തുടങ്ങിയ കേസുകളിലെപ്രതികളെ ആണ് യുഎഇ യും സഊദി അറേബ്യയും ആവശ്യപ്പെട്ടത് . ഒരു കേസ് കൊലപാതക കേസുമാണെന്നും ഒരു എഫ് ഐ ആറിൽ വ്യക്തമാക്കുന്നു.

കുറ്റകൃത്യങ്ങളിലെ പ്രതികളെ പരസ്‌പരം കൈമാറാൻ ഈ രാജ്യങ്ങൾക്കും ഇന്ത്യയ്ക്കും ഇടയിൽ ഉഭയകക്ഷി ഉടമ്പടിയുണ്ട്. ഇത് പ്രകാരമാണ് ഇവർ ആവശ്യപ്പെടുന്ന പ്രതികളെ ഇന്ത്യ കൈമാറേണ്ടത്. പ്രാദേശിക പ്രോസിക്യൂഷനുവേണ്ടി വിദേശകാര്യ മന്ത്രാലയം മുഖേന യു.എ.ഇ എംബസി സി.ബി.ഐക്ക് അപേക്ഷകൾ കൈമാറിയത്