ന്യൂഡെല്‍ഹി.പഞ്ചാബിലും തിരഞ്ഞെടുപ്പില്‍ കോണ്ഗ്രസ് സിപിഎം സഹകരണം.

സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിൽ.ഔദ്യോഗിക പ്രഖ്യാപനം ഉടൻ.

കോണ്ഗ്രസ് – സിപിഎം – സിപിഐ എന്നീ പാർട്ടികൾ ഒന്നിച്ചു മത്സരിക്കാനാണ് നീക്കം.

കോണ്ഗ്രസ് സഹകരണം സിപിഎം കേന്ദ്ര നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്.

സീറ്റ് നീക്കുപൊക്കുകൾ മാത്രമാകും ഉണ്ടാകുകയെന്ന് സിപിഎം പോളിറ്റ് ബ്യുറോ അംഗം നീലോത്പൽ ബസു വ്യക്തമാക്കി.രാഷ്ട്രീയ സഖ്യം ഉണ്ടാകില്ല.എന്നാല്‍ അന്തിമ തീരുമാനം ആയില്ലെന്നും ബസു പറഞ്ഞു.

ബിജെപിയെ തോൽപ്പിക്കുക എന്നതാണ് പ്രധാന അജണ്ട.

ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കും.

സാഹചര്യങ്ങൾ പരിശോധിച്ചു വരുന്നു.

കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് മറ്റ് ഇടത് പാർട്ടികൾ പ്രഖ്യാപിച്ചു..

ഐര്‍എംപിഐ – സിപിഐ എംഎല്‍ എന്നീ പാർട്ടികൾ സൻയുക്ത സമാജ് മോർച്ചയുമായി ചേർന്ന് മത്സരിക്കും.