ന്യൂഡൽഹി : രോഗികൾ കൂടുതലുള്ള പ്രദേശങ്ങളിൽ പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

കൊവിഡിനെതിരായ എറ്റവും മികച്ച ആയുധം വാക്സിനേഷൻ തന്നെയാണെന്ന് നരേന്ദ്ര മോദി ഓർമ്മപ്പെടുത്തി . മുമ്പ് ഉണ്ടായ സ്ഥിതി ഇനിയുണ്ടാവാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും മോദി മുന്നറിയിപ്പ് നൽകി.

കൊവിഡിനെതിരെ എറ്റവും വല്ല ആയുധം വാക്സിൻ തന്നെയാണ്. വാക്സിനെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾ തടയണം. രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ആരോഗ്യപ്രവർത്തകർക്കും ആശ വർക്കർമാർക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. വീട്ടിൽ നിരീക്ഷണത്തിൽ കൃത്യമായി ചികിത്‌സ ലഭിക്കുന്നുവെന്ന ഉറപ്പാക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി പരിശോധനയും ചികിത്സയും കൃത്യമായി നടക്കണമെന്ന് ആവശ്യപ്പെട്ടു.

ടെലി മെഡിസിൻ സൗകര്യങ്ങൾ കേന്ദ്രം ഒരുക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ കുട്ടികളെ ചികിത്സിക്കാനുള്ള 800 യൂണിറ്റ് തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here