ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചന നൽകിരോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്.

തുടർച്ചയായി ആറ് ദിവസത്തിലേറെ പ്രതിദിന രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിന് മുകളിലാണ്. കഴിഞ്ഞ ദിവസം രണ്ട് ലക്ഷത്തോട് അടുത്തെത്തുകയും ചെയ്തു.

ഇതോടെയാണ് കോവിഡ് പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. വൈകിട്ട് ഓൺലൈനായാണ് യോഗം ചേരുന്നത്. വരും ദിവസങ്ങളിൽ കോവിഡ് ഗണ്യമായി ഉയരുമെന്ന് ദേശീയ സങ്കേതിക ഉപദേശക സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഒമിക്രോൺ കേസുകളും വർധിക്കുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനങ്ങൾ സ്വീകരിക്കേണ്ട നടപടി പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ ചർച്ച ചെയ്യും. രാജ്യ വ്യാപക ലോക്ക്ഡൗണിന് പകരം സംസ്ഥാന തലത്തിൽ കൂടുതൽ നിയന്ത്രങ്ങൾ ഏർപ്പെടുത്താനാണ് കേന്ദ്രം ആലോചിക്കുന്നത്.

മഹാരാഷ്ട്രയടക്കം രോഗതീവ്രത കൂടിയ സംസ്ഥാനങ്ങളിൽ കർശനമായ നിയന്ത്രങ്ങൾ ഏർപ്പെടുത്തമെന്ന് പ്രധാന മന്ത്രി നിർദ്ദേശിക്കും. ആശുപത്രികളിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനൊപ്പം ഓക്‌സിജൻ ലഭ്യത ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി അറിയിക്കും.