ബുലന്ദ്ശഹർ: മുടി വെട്ടാൻ വിസമ്മതിച്ച ബാർബറിനെ വെടിവെച്ച്‌ കൊലപ്പെടുത്തിയയാൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിലാണ് സംഭവം.

സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച ശരീഫ്പുർ ബെയ്ൻസ്രോളി ഗ്രാമത്തിലാണ് സംഭവമുണ്ടായത്. സമീർ സ്ഥിരമായി ഇർഫാൻറെ കടയിൽ വന്നാണ് മുടിവെട്ടാറുള്ളത്. എന്നാൽ ബുധനാഴ്ച മുടിവെട്ടാനെത്തിയപ്പോൾ ഇതിന് മുൻപ് മുടി വെട്ടിയതിന് തരാനുള്ള പൈസ തരണമെന്ന് ഇർഫാൻ ആവശ്യപ്പെടുകയായിരുന്നു.

ഇതോടെ സമീർ തൻറെ ലൈസൻസുള്ള തോക്കുപയോഗിച്ച്‌ ഇർഫാനെ വെടിവെച്ച്‌ കൊല്ലുകയായിരുന്നു. നാല് പ്രതികളിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ സമീറിൻറെ സഹോദരന് കാൽ മുട്ടിന് പരിക്കേറ്റു.മറ്റ് പ്രതികളെ അന്വേഷിച്ചുവരികയാണ്.