ടാറ്റ പഴയ ടാറ്റയല്ല എന്ന് എത്രവട്ടം പറഞ്ഞാലും ബോധ്യമാകാത്തവര്‍ക്കുള്ള മറുപടിയാണ് പഞ്ച്.
ലോഞ്ച് ചെയ്തിട്ട് ഒരു മാസം പിന്നിടുന്നതേ ഉള്ളുവെങ്കിലും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റഴിക്കുന്ന രണ്ടാമത്തെ കാറാണ് പഞ്ച്.

ഒന്നാമത്തെ കാറൊക്കെ ആ സ്ഥാനം നേടിയത് എത്ര നാളുകൊണ്ടാണ് എന്നു നോക്കുമ്പോഴാണ് കടുത്ത വിമര്‍ശകരായ ഓട്ടോ ജേണലിസ്റ്റുകള്‍ പോലും പഞ്ചിന് നല്ലമാര്‍ക്കിട്ടിരിക്കുന്നത്. ഇന്ത്യയുടെ പ്രിയപ്പെട്ട വാഹനങ്ങളുടെ നിരയിലേക്ക് ടാറ്റ പഞ്ച് അനായാസം എത്തുകയാണ്.

അപ്രതീക്ഷിതമായ ഒരു ജനപ്രീതിയിലേക്ക് പഞ്ചിനെ എത്തിച്ചതെന്താണ് ഏറ്റവും ശ്രദ്ധേയം. വലിയ പൈസയ്ക്ക് എസ്.യുവികള്‍ വാങ്ങാന്‍ പറ്റാത്തവര്‍ക്ക് എസ്.യുവിയുടെ ഫീച്ചറുകളും ലുക്കും അടക്കം നല്‍കിയാണ് ടാറ്റാ പഞ്ച് എത്തിയത്. കാരണം ഇതൊരു മൈക്രോ എസ്.യുവിയാണ്. എസ്യുവിയേ വാങ്ങൂ എന്നാല്‍ ഒതുക്കം വേണം എന്നുള്ളവര്‍ക്ക് കണ്ണു പിടിക്കും.

അത്തരത്തിലൊരു വാഹനത്തിന് ജനപ്രീതി ഉണ്ടായില്ലെങ്കിലേ അതിശയമുള്ളു. ഇനി പഞ്ച് വാങ്ങിക്കുന്നവര്‍ പ്രധാനമായും അറിയാനാഗ്രഹിച്ചകാര്യങ്ങളാണ് വില, മൈലേജ്, എപ്പോ കിട്ടും എന്നിവ അതിങ്ങനെ ചുരുക്കാം.
ടാറ്റാ പഞ്ചിന്റെ വില പുറത്തുവന്നു കഴിഞ്ഞു.
5.49 ലക്ഷം മുതല്‍ 9.39 ലക്ഷം വരെയാണ് പഞ്ചിന്റെ എക്‌സ് ഷോറൂം വില. ഏതാണ്ട് നിലവിലെ എല്ലാ ടാറ്റാ വാഹനങ്ങളുടെയും എക്‌സീറ്റിരിയര്‍, ഇന്റീരിയര്‍ ലുക്കില്‍ നിന്ന് ഒപ്പിയെടുത്ത് മാറ്റിവച്ച സ്‌റ്റൈലാണ് പഞ്ചിനും. ഫൈവ് ഗിയര്‍ സ്പീഡില്‍ കുതിക്കുന്ന ഒതുക്കമുള്ള വാഹനം. അതിന് കരുത്തേകുന്നത് 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍.

മൈലേജ് പ്രധാന ചോദ്യമാണ്.
നഗരങ്ങളില്‍ പരമാവധി 10 മുതല്‍ 13.86 കിലോ മീറ്ററും. ഹൈവേകളില്‍ 17.08 കിലോ മീറ്ററുമാണ് കാറിന്റെ ഇന്ധന ക്ഷമത. ഇന്ത്യയുടെ മഞ്ഞുമുതല്‍ കടലോരം വരെ നീളുന്ന എല്ല ഭൂവിഭാഗങ്ങളിലും പണിത പൊളിഞ്ഞതും പൊളിയാത്തതുമായ റോഡുകളില്‍ കുതിരയാണ് പഞ്ച് എന്ന് പറയാം. . ഭേദപ്പെട്ട ഗ്രൗണ്ട് ക്ലിയറന്‍സും കൂടി എത്തുമ്‌ബോള്‍ മികച്ച പെര്‍ഫോമന്‍സ് എന്ന് പറയാം.

വാങ്ങാനുള്ള ഇടി പരിഗണിച്ചാല്‍ വണ്ടി വീട്ടിലെത്താന്‍ കുറഞ്ഞത് രണ്ട് മാസത്തിലധികം വേണ്ടി വന്നേക്കാം . നിസ്സാന്‍ മാഗ്‌നൈറ്റ്, റെനോ കിഗര്‍,മഹീന്ദ്ര കെ.യു.വി 100 തുടങ്ങിയ സമാന എസ്.യുവികള്‍ക്ക് വെല്ലുവിളി തന്നെയാണ് പഞ്ച്. സര്‍വീസ് കാര്യത്തില്‍കൂടി നന്നായാല്‍ ടാറ്റ പിന്നെ തിരിഞ്ഞുനോക്കേണ്ടിവരില്ല.