ന്യൂഡല്‍ഹി . ഇന്ത്യന്‍ മത്സ്യത്തൊഴിലാളിയെ പാകിസ്ഥാന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സി ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊന്നതായി റിപ്പോര്‍ട്ട്. ഗുജറാത്ത് തീരത്ത് രാജ്യാന്തര സമുദ്രാതിര്‍ത്തിക്ക് സമീപമാണ് സംഭവം.


ജല്‍പാരി എന്ന പേരിലുള്ള ബോട്ടില്‍ യാത്ര ചെയ്തിരുന്ന മത്സ്യ തൊഴിലാളിയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

ബോട്ടില്‍ ഏഴ് പേരാണുണ്ടായിരുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള ശ്രീധര്‍ രമേശ് ചമ്രെ (32 ) ആണ് കൊല്ലപ്പെട്ടത്. മറ്റൊരാള്‍ക്ക് പരിക്കേറ്റു. മൃതദേഹം ഓഖ തീരത്തെത്തിച്ചു. പാക് സേനാംഗങ്ങള്‍ അകാരണമായി ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കു നേരെ വെടിവെക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.