ബംഗളുരു: നാല് ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ ഒന്‍പതുവയസുകാരെനെ കൊലപ്പെടുത്തി. ഹന്‍സൂര്‍ താലൂക്കില്‍ ഒരു കുറ്റിക്കാട്ടിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കാര്‍ത്തിക് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്.

കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് നാല് പേര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. കുട്ടിയെ കാണാനില്ലെന്ന് പിതാവ് പരാതിപ്പെട്ടതിന്റെ പിന്നാലെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ പിതാവ് പച്ചക്കറി വ്യാപാരിയാണ്. കര്‍ണാടകയിലെ മൈസുരു ജില്ലയിലുള്ള ഹനഗൊഡു ഗ്രാമത്തിലാണ് സംഭവം.

നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിയെ പടക്കം വാങ്ങാന്‍ പോയ വഴിയാണ് തട്ടിക്കൊണ്ടുപോയത്. ഇതിന് പിന്നാലെ നാല് ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ കോളുമെത്തിയതായി കുട്ടിയുടെ പിതാവ് നാഗരാജ് പറഞ്ഞു. കുട്ടിയെ താനാണ് കൊന്നതെന്ന് അറസ്റ്റിലായ ആള്‍ സമ്മതിച്ചിട്ടുണ്ട്.