ന്യൂഡെല്‍ഹി. പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്തുരൂപയുമാണ് കുറയുക.കുറഞ്ഞവില നാളെ മുതല്‍ നിലവില്‍ വരും. എക്‌സൈസ് ഡ്യൂട്ടി കുറച്ചാണ് നടപടി. വാറ്റ് നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു. വ്യാപകമായ പ്രതിഷേധത്തിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രനീക്കം.

ബിജെപി രാഷ്ട്രീയമായി ഒറ്റപ്പെടുന്ന സ്ഥിതിയും നിലവിലുണ്ടായിരുന്നു. ബിജെപി നേരിടുന്ന ഏപകപ്രശ്‌നം ഇന്ധനവിലക്കയറ്റമെന്ന നിലയാണിപ്പോള്‍. അടുക്കള ഉപയോഗത്തിനുള്ള ഗ്യാസ് വിലകുറയുന്നകാര്യം ഇനിയും ബാക്കിയാണ്.