കൊവിഡ്; വാക്സിനെടുക്കാത്തവർക്ക് വീടുകളിലെത്തി വാക്സിൻ നൽകും, പ്രധാനമന്ത്രി

ന്യൂഡൽഹി: രണ്ട് ഡോസ് വാക്സിനെടുക്കാത്തവർക്ക് വീടുകളിലെത്തി വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇതിനായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും. വാക്സിനേഷൻ എല്ലാവരിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. വാക്സിനേഷന് വേണ്ടി പ്രത്യേക ക്യാമ്പുകൾ തുടങ്ങാനും സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നിർദേശിച്ചു. വാക്സിനേഷൻ കുറവുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി സംസാരിച്ചത്.

കൊവിഡിനെ പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം വാക്സിനേഷനാണ്. അതിനാൽ എല്ലാവരും എത്രയും പെട്ടെന്ന് വാക്സിൻ സ്വീകരിക്കണം. ക്യാമ്പുകളിലോ ആശുപത്രികളിലോ എത്തി വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവർക്ക് വീടുകളിലെത്തി വാക്സിൻ നൽകണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദേശം. മൂന്നാം തരംഗത്തെ മുന്നിൽക്കണ്ട് പ്രതിരോധം ഊർജിതമാക്കാനും സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം, ആഘോഷകാലം വരികയാണ്, അതിനാൽ കൂടുതൽ ജാഗ്രത വേണമെന്നാണ് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി പറഞ്ഞത്. 12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി സംസാരിച്ചത്. 12 സംസ്ഥാനങ്ങളിലെ 40 ജില്ലകളിൽ 50 ശതമാനത്തിനു താഴെ ആളുകൾ മാത്രമാണ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. വാക്സിനേഷനിലെ നടപടിക്രമങ്ങൾ ഊർജിതമാക്കാനാണ് തീരുമാനം.