മുംബൈ; മഹാരാഷ്ട്രയിൽ കെട്ടിടം തീപിടിച്ച്‌ തകർന്ന് സ്ത്രീ മരിച്ചു.

താനെയിലെ ശിൽഫട്ടയിൽ സ്ഥിതിചെയ്യുന്ന ദേശായ് ഗ്രാമത്തിലാണ് അപകടമുണ്ടായത്. രാവിലെ 11.30ഓടെയായിരുന്നു സംഭവം.

മരിച്ചത് നാൽപതുകാരിയായ സപന വിനോദ് പട്ടേലാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വീട്ടിൽ തീപിടിത്തം ഉണ്ടാകുകയും തുടർന്ന് വീട് തകർന്ന് വീഴുകയുമായിരുന്നു. രക്ഷാപ്രവർത്തകരുടെ കഠിന പരിശ്രമത്തിനൊടുവിലാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും സപനയുടെ മൃതദേഹം പുറത്തെടുത്തത്.

റീജിയണൽ ഡിസാസ്റ്റർ മാനേജ്മെന്റ് സെൽ, താനെ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ്, പൊലീസ്, അഗ്‌നിശമന സേനാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചതായി താനെ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. വീട്ടിൽ എപ്രകാരമാണ് തീപിടിത്തമുണ്ടായതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ അപകടമരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.