ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തുടര്‍ച്ചയായ ഒന്‍പതാം ദിവസവും കോവിഡ് മൂലം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡല്‍ഹി ആരോഗ്യമന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം.

അതേസമയം പുതുതായി 45 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ സജീവ കൊറോണ രോഗികളുടെ എണ്ണം 348 ആയി. ദേശീയതലസ്ഥാനത്തെ കോവിഡ് മരണനിരക്ക് 1.74ശതമാനമാണ്. അതേസമയം പോസിറ്റിവിറ്റി നിരക്ക് 0.08 ശതമാനവും.