സൗത്ത് സെൻട്രൽ: 4103 ഒഴിവ്
സൗത്ത് സെൻട്രൽ റെയിൽവേയുടെ വിവിധ യൂണിറ്റുകളിൽ അപ്രന്റിസ് അവസരം. 4103 ഒഴിവ്. നവംബർ 3 വരെ ഓൺലൈനായി അപേക്ഷിക്കാം.  www.scr.indianrailways.gov.in

ഒഴിവുകൾ:

എ.സി.മെക്കാനിക്ക് കാർപെന്റർ, ഡീസൽ മെക്കാനിക്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ, മെഷിനിസ്റ്റ്, എംഎംടിഎം, എംഎംഡബ്ല്യു, പെയിന്റർ, വെൽഡർ

സൗത്ത് വെസ്റ്റേൺ: 904 ഒഴിവുകൾ
സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ വിവിധ ഡിവിഷൻ/വർക്‌ഷോപ്പുകളിൽ അപ്രന്റിസ് അവസരം. നവംബർ 3 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒരു വർഷമാണു പരിശീലനം. 

ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ, ആർ ആൻഡ് എസി മെക്കാനിക്, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, മെഷിനിസ്റ്റ്, ടർണർ, കാർപെന്റർ, പെയിന്റർ, ഇലക്ട്രീഷ്യൻ (ഡീസൽ ലോക്കോ ഷെഡ്, ജനറൽ), ഫിറ്റർ (ഡീസൽ ലോക്കോ ഷെഡ്, കാര്യേജ് ആൻഡ് വാഗൺ), സ്റ്റെനോഗ്രഫർ

www.rrchubli.in

വെസ്റ്റ് സെൻട്രൽ: 2226 ഒഴിവുകൾ
വെസ്റ്റ് സെൻട്രൽ റെയിൽവേയുടെ വിവിധ യൂണിറ്റ്/വർക്‌ഷോപ്പുകളിൽ അപ്രന്റിസ് ഒഴിവുകൾ. നവംബർ 10വരെ ഓൺലൈനായി അപേക്ഷിക്കാം.

www.wcr.indianrailways.gov.in

 

ഒഴിവുകൾ: ഡീസൽ മെക്കാനിക്, ഇലക്ട്രീഷ്യൻ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), മെഷിനിസ്റ്റ്, ഫിറ്റർ, ടർണർ, വയർമാൻ, മേസൺ (ബിൽഡിങ് ആൻഡ് കൺസ്ട്രക്ടർ), കാർപെന്റർ, പെയിന്റർ (ജനറൽ), ഗാർഡ്നർ, ഫ്ലോറിസ്റ്റ് ആൻഡ് ലാൻഡ്സ്കേപ്പിങ്, പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്, ഹോർട്ടികൾചർ അസിസ്റ്റന്റ്, ഇലക്ട്രോണിക്സ് മെക്കാനിക്, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, സ്റ്റെനോഗ്രഫർ (ഹിന്ദി, ഇംഗ്ലിഷ്), അപ്രന്റിസ് ഫുഡ് പ്രൊഡക്‌ഷൻ (ജനറൽ, വെജിറ്റേറിയൻ, കുക്കിങ്), ഹോട്ടൽ ക്ലാർക്ക്/റിസപ്ഷനിസ്റ്റ്, ഡിജിറ്റൽ ഫൊട്ടോഗ്രഫർ, അസിസ്റ്റന്റ് ഫ്രണ്ട് ഓഫിസർ മാനേജർ, കംപ്യൂട്ടർ നെറ്റ്‌വർക്കിങ് ടെക്നീഷ്യൻ, ക്രഷ് മാനേജ്മെന്റ് അസിസ്റ്റന്റ്, സെക്രട്ടേറിയൽ അസിസ്റ്റന്റ്, ഹൗസ് കീപ്പർ, ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ, ഡെന്റൽ ലബോറട്ടറി ടെക്നീഷ്യൻ, മെറ്റീരിയൽ ഹാൻഡ്‌ലിങ്ങ് എക്യുപ്മെന്റ് മെക്കാനിക് കം ഒാപ്പറേറ്റർ, എസി മെക്കാനിക്, ബ്ലാക്ക് സ്മിത്ത്, കേബിൾ ജോയിന്റർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ, മെക്കാനിക്കൽ), പെയിന്റർ, സർവേയർ, വെൽഡർ, ഇലക്ട്രോണിക്സ്, പ്ലംബർ, ഡ്രാഫ്റ്റ്സ്മാൻ, സ്വീയിങ് ടെക്നോളജി (കട്ടിങ് ആൻഡ് ടെയ്‌ലറിങ്), ഇൻഡസ്ട്രിയൽ പെയിന്റർ, മെക്കാനിക് (മോട്ടോർ വെഹിക്കിൾ, ഡീസൽ, ട്രാക്ടർ), സ്റ്റെനോഗ്രഫർ കം സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഹിന്ദി, ഇംഗ്ലിഷ്), സ്റ്റെനോ/ഹിന്ദി. 

എല്ലാ ട്രേഡുകൾക്കും അപേക്ഷിക്കാനുള്ള
യോഗ്യത:

50% മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ. ഐടിഐ സർട്ടിഫിക്കറ്റ് എൻസിവിടി/എസ്‌സിവിടിയുടേതായിരിക്കണം. [നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി) അല്ലെങ്കിൽ പ്രൊവിഷനൽ സർട്ടിഫിക്കറ്റ് (എൻസിവിടി/എസ്‌സിവിടി) ]. പ്രായം (03.11.2021ന്): 15–24‌. അർഹർക്ക് ഇളവ്. 
സ്റ്റൈപ്പെൻഡ്: ചട്ടപ്രകാരം. 
തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കി.
ഫീസ്: 100 രൂപ. ഒാൺലൈനായി ഫീസടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾക്കു ഫീസില്ല.