ലഖ്‌നൗ: വെള്ളപ്പൊക്കം മൂലം ദുരിതത്തിലായ അഞ്ച് ലക്ഷത്തോളം കര്‍ഷകര്‍ക്ക് വേണ്ടി 160 കോടി രൂപ അനുവദിച്ചതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്തെ 44 ജില്ലകളിലായി ഉള്ള കര്‍ഷകര്‍ക്ക് വേണ്ടിയാണ് ഈ തുക അനുവദിച്ചിട്ടുള്ളത്.

വിളനാശമുണ്ടായ കര്‍ഷകര്‍ക്ക് വേണ്ടി പ്രത്യേക ആശ്വാസ പാക്കേജുകള്‍ അനുവദിച്ചിട്ടുണ്ട്. അടിയന്തരമായി ആശ്വാസ ധനം വിതരണം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാശം കണക്കാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 180 കോടിയുടെ വിളനാശമുണ്ടായെന്നാണ് ഇതുവരെ കണക്കാക്കിയിരിക്കുന്നത്.