പനജി: പൊലീസുകാരനായ പിതാവിന്റെ സര്‍വീസ് തോക്കില്‍ നിന്നുള്ള വെടിയേറ്റ് നാല് വയസുകാരന്‍ മരിച്ചു. കുട്ടിയെടുത്ത തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു.

വടക്കന്‍ ഗോവയിലെ ബിച്ചോലിം സബ് ജില്ലയിലാണ് സംഭവം. ഗോവ പൊലീസില്‍ ഹെഡ് കോണ്‍സ്റ്റബിളായി ജോലി ചെയ്യുന്ന ദശരഥ് വൈഗന്‍കാര്‍ ഒരു വിഐപി സുരക്ഷാ ജോലി കഴിഞ്ഞ് വന്ന തോക്ക് സ്വീകരണ മുറിയില്‍ വച്ച ശേഷം കുളിക്കാനായി പോയ സമയത്ത് കുട്ടി തോക്കെടുക്കുകയും അബദ്ധത്തില്‍ വെടിയേല്‍ക്കുകയുമായിരുന്നു.

അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.