മുംബൈ. ആര്യന്‍ ഖാന്‍ മോചിതനായി. മയക്കുമരുന്നു കേസില്‍ ജയിലില്‍ പ്രവേശിപ്പിച്ചിരുന്ന ആര്യന്‍ഖാന്‍ പുറത്തേക്ക്. ആര്‍തര്‍ റോഡ് ജയിലിനുമുന്നില്‍ പിതാവ് ഷാരൂഖ് ഖാനും ബന്ധുക്കളും സ്വീകരിക്കാന്‍ എത്തിയിരുന്നു. ആരാധകരുടെ തള്ളിക്കയറ്റം മൂലം ഇവര്‍ക്ക് ജയിലിലേക്ക് കടക്കാനായില്ല.

ഷാരൂഖ് ഖാന്റെ ബോഡിഗാര്‍ഡ് രവിസിംങാണ് ആര്യനെ സ്വീകരിക്കാന്‍ ജയിലിനുള്ളില്‍ പോയത്. ആര്യന് ആള്‍ ജാമ്യമായി ജൂഹി ചൗളയാണ് എത്തിയിരുന്നത്. ഇന്നലെ നടപടി ക്രമങ്ങള്‍ വൈകിയതിനാല്‍ ജയിലില്‍നിന്നും പുറത്തു കടക്കാനായിരുന്നില്ല.