ചണ്ഡുഗഢ്: സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ കുറ്റക്കാരെന്ന് ഹരിയാനയിലെ അതിവേഗ കോടതി. 2018ലാണ് കേസിനാസ്പദമായ സംഭവം. അഞ്ച് പേരെ കോടതി കുറ്റവിമുക്തരാക്കി.


പരീക്ഷാ പരിശീലന കേന്ദ്രത്തിലേക്ക് പോയി മടങ്ങുംവഴിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചത്. എട്ട് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പങ്കജ്, നിഷുഫോഗത്, മനിഷ് എന്നിവരെ പ്രധാന പ്രതികളാക്കിയാക്കി ആയിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്. ദീന്‍ ദയാല്‍, നവീന്‍, ഡോ.സഞ്ജീവ്, മാന്‍ജിത് അഭിഷേക് എന്നിവരുടെ പേരില്‍ മറ്റ് കുറ്റങ്ങളും ചുമത്തപ്പെട്ടു.

വാദം കേട്ടശേഷം മുഖ്യപ്രതികള്‍ മാത്രമാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. സൈനികന്‍ അടക്കമുള്ള എട്ട് പേര്‍ ഉള്‍പ്പെട്ട കൂട്ടബലാത്സംഗക്കേസ് അന്ന് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കബഡി ചാമ്പ്യന്‍ കൂടി ആയിരുന്നു പെണ്‍കുട്ടി.