ഹൈദരാബാദ്: രണ്ട് കോടി രൂപ വിലവരുന്ന കഞ്ചാവ് പിടിച്ചെടുത്തു. ചിന്റൂര്‍ മേഖലയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

വിശാഖപട്ടണത്ത് നിന്ന് ഹൈദരാബാദിലേക്ക് കൊണ്ടുപോകുകയായിരുന്ന കഞ്ചാവ് ആണ് പിടികൂടിയത്. ഇവരില്‍ നിന്ന് രണ്ടായിരം രൂപയും മൂന്ന് മൊബൈല്‍ഫോണും വാനും കാറും പിടിച്ചെടുത്തതായും അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് പറഞ്ഞു.

ഒഡിഷയിലെ മാല്‍കന്‍ഗ്രിയില്‍ താമസിക്കുന്ന നൈനി രാമ റാവു എന്നയാളാണ് പിടിയിലായ ഒരാള്‍. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ ലിംഗപുരത്ത് നിന്നുള്ള അഭിഭാഷകനാണ് പിടിയിലായ മറ്റൊരാള്‍.