അഗര്‍ത്തല: ത്രിപുരയില്‍ അക്രമം ഉണ്ടായെന്ന വിധത്തില്‍ പ്രചരിച്ച ദൃശ്യങ്ങളും ചിത്രങ്ങളും വ്യാജമെന്ന് പൊലീസ്. ഐജി സൗരഭ് ത്രിപാഠിയാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് ഒരു മുസ്ലീം പള്ളിയും അഗ്നിക്കിരയായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം വിശ്വഹിന്ദു പരിഷത്തിന്റെ റാലിക്കിടെ അക്രമം ഉണ്ടായെന്ന വിധത്തിലാണ് ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിച്ചത്. ബംഗ്ലാദേശില്‍ ഹിന്ദു സമൂഹം അക്രമിക്കപ്പെടുന്നതിനെതിരെ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച റാലിയില്‍ അക്രമമുണ്ടായി എന്നായിരുന്നു പ്രചാരണം.