ബെംഗളൂരു. പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ പുനീത് രാജ് കുമാര്‍(46) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.വിക്രം ആ ശുപത്രിയില്‍ ആയിരുന്നു അന്ത്യം. കടുത്ത നെഞ്ചു വേദനയെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈകാതെ തന്നെ മരണം സംഭവിച്ചുവെങ്കിലും മരണം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ രണ്ടുമണി കഴിഞ്ഞു. നടന്‍ രാജ്കുമാറിന്‍റെ മകനാണ് പുനീത്.

അപ്പു, പവര്‍ സ്റ്റാര്‍ എന്നാണ് പുനീത് അറിയപ്പെട്ടിരുന്നത്. അച്ഛനൊപ്പം ബാലതാരമായാണ് പുനീത് അഭിനയ ജീവിതം ആരംഭിച്ചത്. ബേട്ടട ഹൂവുവിലെ (1985) രാമു എന്ന കഥാപാത്രത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം അദ്ദേഹം നേടി. പുരി ജഗന്നാഥ് സംവിധാനം ചെയ്ത അപ്പു (2002) എന്ന ചിത്രത്തിലാണ് പുനീതിന്റെ ആദ്യ നായക വേഷം. അരശുവിലെ അഭിനയത്തിന് ഫിലിംഫെയര്‍ അവാര്‍ഡും മിലാന (2007) എന്ന ചിത്രത്തിന് കര്‍ണാടക സംസ്ഥാന ചലചിത്ര അവാര്‍ഡും ലഭിച്ചു.

2012-ല്‍, കോന്‍ ബനേഗാ ക്രോര്‍പതിയുടെ കന്നഡ പതിപ്പില്‍ അവതാരകനായി അദ്ദേഹം തന്റെ ടെലിവിഷന്‍ അരങ്ങേറ്റം കുറിച്ചു. സന്തോഷ് ആനന്ദ്രാമന്‍ സംവിധാനം ചെയ്ത യുവരത്‌നയിലാണ് അവസാനമായി അഭിനയിച്ചത്. ചേതന്‍ കുമാറിന്റെ ജെയിംസിന്റെ ഷൂടിംഗ് അടുത്തിടെ അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു. അഭി, വീര കന്നഡിഗ, അജയ്, അരശ്, റാം, ഹുഡുഗാരു, അഞ്ജനി പുത്ര എന്നിവയാണ് സൂപെര്‍ഹിറ്റ് ചിത്രങ്ങള്‍.

വലിയആരാധക വൃന്ദമുള്ള അദ്ദേഹത്തിന്‍റെ മരണമറിഞ്ഞ് ആശുപത്രി പരിസരം സംഘര്‍ഷ ഭരിതമാണ്.