സേലം: ദളിത് യുവാവിന് തലമുടി വെട്ടിക്കൊടുക്കാന്‍ ബാര്‍ബര്‍ വിസമ്മതിച്ചു. ഇതിന് പുറമെ ഇയാളെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു. മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. തമിഴ്‌നാട്ടിലെ സേലത്ത് ആണ് സംഭവം.

പൂവരശന്‍(26) എന്ന യുവാവാണ് അപമാനിക്കപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയിരുന്നു. ഇത് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ലോഗനാഥന്‍ എന്ന ബാര്‍ബറാണ് മുടിവെട്ടാന്‍ വിസമ്മതിച്ചത്. മറ്റ് ചിലരും കൂടി ഇയാള്‍ക്കൊപ്പം കൂടി തന്നെ അധിക്ഷേപിക്കുകയായിരുന്നുവെന്നും ഇയാള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.