ചെന്നൈ: വീടുവീടാന്തരം കയറി ഇറങ്ങി കോവിഡ് വാക്‌സിന്‍ ബോധവത്ക്കരണം നടത്താന്‍ തമിഴനാട് സര്‍ക്കാര്‍ ഒരുങ്ങുന്നു. ഭൂരിഭാഗം ജനങ്ങളും വാക്‌സിനോട് വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇത്തരമൊരു നീക്കവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ ഉള്ളവര്‍ക്കാണ് വാക്‌സിന്‍ എടുവക്കാന്‍ കൂടുതല്‍ വിമുഖത എന്നും ചൂണ്ടിക്കാട്ടുന്നു.

വാക്‌സിന്‍ എടുക്കാത്തവരുടെ പട്ടിക തയാറാക്കാന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ രാധാകൃഷ്ണന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ ഒരു ഡോസ് വാക്‌സിന്‍ എടുത്തവരുടെ പട്ടിക തയാറാക്കണമെന്നും നിര്‍ദേദശമുണ്ട്. കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഒറ്റ ഡോസ് വാക്‌സിന്‍ പോലും എടുക്കാത്ത31 ശതമാനം പേരുണ്ടെന്നും അധികൃ,തര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ട് ഡോസ് വാക്‌സിനും എടുത്തവരുടെ എണ്ണം 29 ശതമാനം മാത്രമാണ്.

വാക്‌സിന്‍ എടുക്കുന്നതില്‍ ജില്ലകളില്‍ പോലും വലിയ വ്യത്യാസമാണുള്ളത്., ചെന്നൈ, കാഞ്ചീപൂരം, കോയമ്പത്തൂര്‍, നീല്‍ഗിരി, തിരുപ്പൂര്‍ തുടങ്ങിയ ജില്ലകളിലെ എണ്‍പത് ശതമാനം പേരും ഒന്നാം ഡോസ് വാക്‌സിന്‍ എടുത്തപ്പോള്‍ തിരുപ്പട്ടൂര്‍, വെല്ലൂര്‍, മൈലാടും തുറൈ, റാണി പെട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ അറുപത് ശതമാനത്തിലും താഴെയാണ്. ഒന്നാം ഡോസ് വാക്‌സിന്റെ കാര്യത്തില്‍ ദേശീയ ശരാശരി പോലും 79 ശതമാനമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

മുതിര്‍ന്ന പൗരന്‍മാരുടെ വാക്‌സിനേഷന്റെ കാര്യത്തിലും ഇതൊക്കെ തന്നെയാണ് സ്ഥിതി. 1.04 കോടി മുതിര്‍ന്ന പൗരന്‍മാരില്‍ 47ശതമാനം മാത്രമാണ് ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. 23ശതമാനം പേര്‍ രണ്ട് ഡോസും സ്വീകരിച്ചു.

വാക്‌സിന്‍ എടുക്കുന്നതില്‍ കുറവുള്ളത് ഏത് മേഖലയാണെന്ന് കണ്ടെത്താന്‍ അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം മുപ്പതിന് ഏഴാമത് വാക്‌സിനേഷന്‍ മൈഗാ ഡ്രൈവ് നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി മാ സുബ്രഹ്‌മണ്യന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആറ് മെഗാ ഡ്രൈവുകളിലായി ഇതുവരെ 1.33 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കിയാതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.