ലഖ്‌നൗ: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ നേടിയ വിജയം ആഘോഷിച്ചെന്ന് ആരോപിച്ച് ഏഴ് പേര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. അഞ്ച് ജില്ലകളില്‍ നിന്നുള്ളവര്‍ക്കെതിരെയാണ് കേസ്.

ഇതില്‍ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പടക്കം പൊട്ടിച്ചും പാക് അനുകൂല മുദ്രാവാക്യം മുഴക്കിയും പാക് അനുകൂല ചിത്രങ്ങളും മറ്റും ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചും വാട്‌സ് ആപ്പില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ നടത്തിയുമാണ് ഇവര്‍ പാക് വിജയം ആഘോഷിച്ചതെന്ന് അധികൃതര്‍ ആരോപിക്കുന്നു.

മൂന്ന് പേരെ ആഗ്രയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. മറ്റൊരാളെ ലഖ്‌നൗവില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ബെറൈയ്‌ലിക്കാരായ രണ്ട് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

രാജസ്ഥാനിലെ ഒരു സ്‌കൂള്‍ അധ്യാപികയും പാക് വിജയം ആഘോഷിച്ചെന്ന് ആരോപിച്ച് അറസ്റ്റിലായി. ഞങ്ങള്‍ ജയിച്ചു എന്നായിരുന്നുവേ്രത ഇവരുടെ വാട്‌സ് ആപ്പ് സ്റ്റാറ്റസ്. ഇവരുടെ പോസ്റ്റ് വൈറലാകുകുയം നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്ത് എത്തുകയുപം ചെയ്തു.