പാറ്റ്‌ന: ഏഴ് ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി. ഗുജറാത്തിലെ വഡോദരയില്‍ നിന്ന് ആറ് ദിവസം മുമ്പാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്.

കുട്ടിയെ പിന്നീട് ബീഹാറില്‍ നിന്ന് കണ്ടെത്തി. നാല് ലക്ഷം രൂപയ്ക്ക് ഒരു സൈനികന് കുട്ടിയെ വില്‍ക്കുകയായിരുന്നു. ഒരു കുടിലില്‍ നിന്ന് രണ്ട് പേര്‍ ചേരല്‍ന്നാണ് കുട്ടിയെ തട്ടിയെടുത്തത്. കുട്ടിയെ വീണ്ടെടുക്കാനായി ഒരു സംഘത്തെ ബീഹാറിലേക്ക് അയച്ചിട്ടുണ്ട്. സൈനികനെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ആണ് തട്ടിക്കൊണ്ടുപോയത്. പൂനം ദേവ് പൂജക് എന്നയാളുടെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്. ഭാര്യ സംഗീതയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ആണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഗീത ഉറക്കമുണര്‍ന്ന് എഴുന്നേറ്റപ്പോഴാണ് കുട്ടിയെ നഷ്ടമായ വിവരം മനസിലായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.