അഹമ്മദാബാദ്: പാകിസ്ഥാന് വേണ്ടി ചാരപ്പണി ചെയ്ത അതിര്‍ത്തി രക്ഷാ സൈനികന്‍ പിടിയില്‍ . ഗുജറാത്തിലെ ഭീകരവിരുദ്ധ സ്‌ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബിഎസ്എഫിന്റെ കച്ച് ജില്ലയിലെ 74 ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. സെല്‍ഫോണ്‍ വഴി ഉന്നത രഹസ്യങ്ങള്‍ പാകിസ്ഥാന് കൈമാറിയെന്നാണ് ആരോപണം.