ഭോപ്പാല്‍: ബൈക്കുകള്‍ മോഷ്ടിച്ചതിന് ജിംഉടമ അറസ്റ്റില്‍. സ്ത്രീയായി വേഷം മാറി ആയിരുന്നു മോഷം. സ്വന്തം ജിംനേഷ്യത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് ആണ് ഇയാള്‍ മോഷ്ടിച്ചത്.

മിസ്റ്റര്‍ ഇന്‍ഡോര്‍ ബഹുമതി നേടിയ അഭിഷേക് പവാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ബൈക്ക് മോഷ്ടിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ്. സ്വന്തം സ്ഥാപനം നഷ്ടത്തിലായതോടെ കടുത്ത സാമ്പത്തിക വിഷമതകള്‍ ഇയാളെ അലട്ടുന്നുണ്ടായിരുന്നുവെന്നും അതാണ് മോഷണത്തിലേക്ക് വഴി വച്ചതെന്നും ജൂണി പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് യാദവ് പറഞ്ഞു. പൊലീസിനെ വഴി തെറ്റിക്കാനായാണ് ഇയാള്‍ സ്ത്രീയായി വേഷം മാറിയെത്തി മോഷണം നടത്തിയത്.

ഇയാള്‍ മോഷ്ടിച്ച ഒരു ബൈക്ക് വാങ്ങിയ ചന്ദന്‍ യാദവ് എന്ന ആൡനെയും പൊലീസ് അറസ്റ്റ് ചെയ്തു. അഭിഷേകില്‍ നിന്ന് മോഷ്ടിച്ച അഞ്ച് ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.