ദുബായ്. രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി ഇന്ത്യ – പാകിസ്ഥാൻ ട്വൻറി -20 മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് നേടി.ഇന്ത്യൻ നായകൻ വിരാട് കോലി 49 പന്തിൽ നിന്ന് 57 റൺസ് നേടിയപ്പോള്‍ ഋഷഭ്പന്ത് 30ബോളില്‍നിന്നും 39 റണ്‍സ് നേടി.

ഓപ്പണർമാരായിരുന്ന രാഹുലും, രോഹിത് ശർമ്മയും നിരാശപ്പെടുത്തി. രോഹിത് ഒരു റൺപോലും നേടാതെ പുറത്തായത് ആശങ്ക പരത്തിയെങ്കിലും തുടർന്നെത്തിയവർ നൽകിയ പിന്തുണയാണ് ഇന്ത്യയെ 7 വിക്കറ്റിന് 151 എന്ന ലക്ഷ്യത്തിലെത്തിച്ചത്.