ന്യൂഡല്‍ഹി.രാജ്യതലസ്ഥാനത്ത് വീണ്ടും ക്രൂരപീഡനം, ആറു വയസുകാരിയാണ് വടക്കന്‍ ഡല്‍ഹിയില്‍ പീഡനത്തിനിരയായത്. കുട്ടിയെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രഞ്ജിത് നഗര്‍ മേഖലയിലാണ് സംഭവം. ഇന്നലെ രാവിലെ സൗജന്യ അടുക്കളയില്‍ ഭക്ഷണം കഴിക്കാന്‍ പോയ പെണ്‍കുട്ടി രക്തം വാര്‍ന്ന നിലയിലാണ് തിരിച്ചത്തിയത്. ഉടന്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു.

പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടെന്ന് പരിശോധനയില്‍ വ്യക്തമായി. പ്രദേശത്തെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ സമീപം പ്രതിയെ കാണാന്‍ കഴിഞ്ഞു. പക്ഷേ അക്രമി ആരെന്ന് തിരിച്ചറിയാനോ പിടികൂടാനോ കഴിഞ്ഞിട്ടില്ല. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാന്‍ ലക്ഷ്യമിട്ടുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഡല്‍ഹി വനിതാ കമ്മീഷനും കര്‍ശന നടപടി ആവശ്യപ്പെട്ട് പൊലീസിന് നോട്ടീസ് നല്‍കി. 15 വയസ്സുകാരിയെ ബന്ധു ബലാത്സംഗം ചെയ്തതിന് പിന്നാലെയാണ് ഈ സംഭവം. ഡല്‍ഹിയിലെ കോട്ലയിലാണ് 15 വയസുകാരി ആക്രമിക്കപ്പെട്ടത്.