ബോളിവുഡ് സൂപ്പർ താരം ചങ്കി പാണ്ഡെയുടെ മകൾ എന്നതിനപ്പുറം ബോളിവുഡ് സിനിമാലോകത്ത് തന്റേതായ ഒരിടം കണ്ടെത്തിയ താരമാണ് അനന്യ പാണ്ഡെ.ബോളിവുഡിൽ മുൻനിര നായികമാരുടെ പട്ടികയിലേക്ക് ഉയർന്നുകൊണ്ടേ ഇരിയ്ക്കുകയാണ് അനന്യ.

ബോളിവുഡിലെ സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെയും മകൾ സുഹാനയുടെയും സുഹൃത്ത് കൂടിയായാണ് അനന്യ.ആഡംബര കപ്പലിലെ ലഹരി പാർട്ടിയ്ക്കിടെ നടൻ ഷാരൂഖ് ഖാൻറെ മകൻ ആര്യൻ ഖാനുൾപ്പെടെയുള്ളവർ അറസ്റ്റിലായതിന് പിന്നാലെ ബോളിവുഡിൽ നിരവധി താരങ്ങളുടെ പേരാണ് കേസുമായി ബന്ധപ്പെട്ട് പൊങ്ങി വരുന്നത്.

ലഹരിമരുന്ന് കേസിൽ ആര്യ ഖാന്റെ ജാമ്യവുമായി ബന്ധപ്പെട്ട് ഒരു യുവ നടിയുടെ പേരും ഉയർന്ന് വന്നിരുന്നു. അനന്യ പാണ്ഡെ ആണ് ആ നടി എന്ന് വാർത്തകൾ വന്നതിന് ശേഷം നടിയെ കുറിച്ചുള്ള വിവരങ്ങൾ തപ്പുകയാണ് സോഷ്യൽമീഡിയ.


ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ആര്യൻ ഖാൻ അനന്യയുമായി വാട്‌സാപ്പ് ചാറ്റ് നടത്തിയതിന്റെ സൂചനകൾ ഇപ്പോൾ ലഭിച്ചിരിയ്ക്കുകയാണ്. തുടർന്ന് ഷാരൂഖ് ഖാന്റെയും അനന്യയുടെയും വീട്ടിൽ ഒരേ സമയം റൈഡ് നടത്തി.


ഷാരൂഖ് ഖാൻറെ കുടുംബവുമായി ഏറെ ബന്ധമുള്ളയാളുമാണ് നടൻ ചങ്കി പാണ്ഡെ. അദ്ദേഹത്തിന്റെ മകളാണ് അനന്യ പാണ്ഡെ. കുറച്ചുനാളുകൾക്ക് മുമ്പ് ഏഷ്യൻ ഏജിന് നൽകിയ അഭിമുഖത്തിൽ ഷാരൂഖ് ഖാൻ എന്റെ രണ്ടാനച്ഛനെപ്പോലെയാണെന്ന് അനന്യ പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ്.

തന്റെ ഉറ്റ സുഹൃത്തിൻറെ അച്ഛനായതിനാലാണതെന്നും അനന്യ പറഞ്ഞിരുന്നു. അനന്യയും ഷാരൂഖിൻറെ മക്കളായ ആര്യനും സുഹാനയും സഞ്ജയ് കപൂറിൻറെ മകൾ ഷനയയും ഉറ്റസുഹൃത്തുക്കളാണ്. ഐപിഎൽ മത്സരങ്ങളിൽ ഇവരൊരുമിച്ച് പങ്കെടുത്തിട്ടുള്ള ചിത്രങ്ങൾ മുമ്പ് വൈറലായിരുന്നു.

2019ൽ പുറത്തിറങ്ങിയ, ടൈഗർ ഷ്റോഫ് നായകനായ സ്റ്റുഡന്റ് ഓഫ് ദ ഇയർ 2വിലൂടെയാണ് അനന്യ ബോളിവുഡിൽ തന്റെ തുടക്കം കുറിച്ചത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പെർഫോമൻസാണ് അനന്യ കാഴ്ചവെച്ചത്. എന്നാൽ ചിത്രം സാമ്പത്തികമായി വലിയ വിജയം കരസ്ഥമാക്കിയില്ല.


സ്റ്റുഡന്റ് ഓഫ് ദി ഇയർ 2ലെ അനന്യയുടെ കഥാപാത്രം ശ്രദ്ധിയ്ക്കപ്പെട്ടു. തുടർന്ന് കാർത്തിക് ആര്യൻ നായകനായ ‘പാതി പത്‌നി ഓർ വോഹ്’ എന്ന ചിത്രത്തിൽ ഭൂമി പഡ്‌നേക്കറിനൊപ്പം രണ്ടിൽ ഒരു നായികയായി എത്തിയ അനന്യ ആ വർഷത്തെ മികച്ച യുവനടിക്കുള്ള ഫിലിംഫെയർ അവാർഡും സ്വന്തമാക്കി.

‘പാതി പത്‌നി ഓർ വോഹ്യ്ക്ക് പിന്നാലെ ചിത്രത്തിലെ നായകൻ കാർത്തിക് ആര്യനും അനന്യയും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ കാർത്തിക് ആര്യന്റെ പേര് മറ്റ് നടിമാരുടെ കൂടി ചേർത്ത് പറയാൻ തുടങ്ങിയതോടെ ആ അധ്യായം അടയുകയായിരുന്നു.ഇതുവരെ ആറു ചിത്രങ്ങളിലാണ് അനന്യ അഭിനയിച്ചത്. ബോളിവുഡിന് പുറമേ തെന്നിന്ത്യൻ സിനിമകളിലേയ്ക്കും താരം തന്റെ ചുവട് ഉറപ്പിയ്ക്കുവാനുള്ള ശ്രമത്തിലാണ്. വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ലൈഗർ എന്ന ചിത്രത്തിൽ നായികയായി എത്തുന്നത് അനന്യ ആണ്. ചിത്രം വിവിധ ഭാഷകളിലാണ് പുറത്തിറങ്ങുന്നത്.


കഴിഞ്ഞ ദിവസം ഷാരുഖ് ഖാൻ ആര്യനെ  ആർതുർ റോഡ് ജയിലിൽ എത്തി സന്ദർശിച്ചിരുന്നു. ആര്യന്റെ ജാമ്യാപേക്ഷ കോടതി ഓക്ടോബർ 26നാണ് ഇനി പരിഗണിക്കാനിരിക്കുന്നത്. നടിയുമായുള്ള രഹസ്യ ചാറ്റുകളും മറ്റും ആര്യന് എതിരായതിനാലും. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഇത് വരെ ആര്യന് കോടതി ജാമ്യ നിഷേധിയ്ക്കുകയായിരുന്നുആര്യനുമായുള്ള അനന്യയുടെ വാട്‌സാപ്പ് ചാറ്റുകൾ കഴിഞ്ഞ ദിവസം എൻസിബി ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ചിരുന്നു. അതിന് ശേഷമാണ് കോടതി ആര്യൻറെ ജാമ്യം റദ്ദാക്കിയിരുന്നത്.

അനന്യയെ എൻസിബി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിന്നും ആര്യൻ ഖാന് കഞ്ചാവ് അറഞ്ച് ചെയ്തു കൊടുക്കാമെന്ന് വാട്സാപ്പിൽ മറുപടി ഇട്ടത് വെറും തമാശയ്ക്കായിരുന്നുവെന്നാണ് എൻസി ബി ചോദ്യം ചെയ്തപ്പോൾ അനന്യ പാണ്ഡെ എൻ സി ബി ചോദ്യം ചെയ്തപ്പോൾ പറഞ്ഞിരിക്കുന്നത്.

ഏതാനും ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച അനന്യ പാണ്ഡെയ്ക്ക് 77 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.