വാക്‌സിനേഷന്‍ നിര്‍ണായനേട്ടം കൈവരിച്ചത് ഓരോഭാരതീയന്റേയും നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
നൂറുകോടി വാക്‌സിന്‍ പൂര്‍ത്തിയാക്കിയിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തോട് സംസാരിക്കുകരയായിരുന്നു അദ്ദേഹം. നൂറുകോടി ഡോസ് വാക്‌സിന്‍ നല്‍കാനായത് അസാധാരണ നേട്ടമാണ് രാജ്യത്തിന്റെ മികവിന്റെ ഉദാഹരണമാണ്. ഇന്ത്യയുടെ വാക്‌സിനേഷന്‍ .

യജ്ഞത്തില്‍ പലര്‍ക്കും സംശയമുണ്ടായിരുന്നു. .ഇന്ത്യയെ പരിഹസിച്ചവര്‍ക്കുള്ള ഉത്തരമായെന്ന് പ്രധാനമന്ത്രി പറഞ്ഞു.കൈയടിച്ചാലും വിളക്കുവച്ചാലും കോവിഡ് പോകുമോ എന്ന് പരിഹസിച്ചവരുണ്ട്. കൈയടിച്ചതും വിളക്കുവച്ചതും ഐക്യത്തിനുള്ള യജഞമായിരുന്നു. ഇന്ത്യയെ കോവിഡ് സുരക്ഷിത മേഖലയായി ലോകം കാണും. രാജ്യമിന്ന് ശുഭാപ്തി വിശ്വാസത്തിലാണ്, സാമ്പത്തിക രംഗം മെച്ചപ്പെട്ടു, തൊഴിലവസരങ്ങള്‍ ലഭിച്ചു. തദ്ദേശിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് ശീലമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മാസ്‌ക് ധരിക്കുന്നത് ചെരിപ്പുധരിക്കുംപോലെ ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു .