വാഴുന്നവരുടെയും വീഴുന്നവരുടെയും വലിയ അങ്കത്തട്ടാണിപ്പോള്‍ ഇന്ത്യന്‍ വാഹന വിപണി.ഒരു അംബാസിഡറും പ്രീമിയര്‍പത്മിനിയുമായി നടന്ന ഇന്ത്യക്കാരന്‍ ഇന്ന് കാറുകമ്പനികളെയും മോഡലുകളെയും തട്ടി നടക്കാനാവാത്ത നിലയിലാണ്. തുരുതുരെ വന്ന കാറു കന്പനികളില്‍ കുറേപ്പേര്‍ പൊടിതട്ടിപ്പോവുകയാണ്.പലരും കണ്ണീരോടെയാണ് മടങ്ങിയത്. ഷെവര്‍ലേ ഉദാഹരണം. ഇപ്പോഴിതാ വാഹന ഭീമനെന്നു പേരുകേട്ട ഫോര്‍ഡും അതേവഴിയില്‍ ഇന്ത്യയോട് ഗുഡ് ബൈ പറഞ്ഞു. കാര്‍ വിപണിയില്‍ വര്‍ഷം തോറും വാഹനലോകത്തേക്ക് പുതിയ മോഡലുകൾ വരികയും  നിരവധി മോഡലുകള്‍ അപ്രത്യക്ഷമാവുകയോ ചെയ്യാറുണ്ട്.എന്നാല്‍ ഈ വർഷം ഇന്ത്യയില്‍ നിന്നുള്ള വാഹന വിട വാങ്ങലുകളുടെ എണ്ണം അല്‍പ്പം കൂടുതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ്  മഹാമാരി ഉള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാല്‍ മന്ദഗതിയിലുള്ള വിപണി സാഹചര്യങ്ങൾ മൂലം ഏതാനും മോഡലുകള്‍ വിപണിയിൽ നിന്ന് പുറത്താകുകയാണ്. ചില വാഹന നിര്‍മ്മാതാക്കള്‍ സമ്പൂര്‍ണമായി ഇന്ത്യ വിടുകയാണെങ്കില്‍ മറ്റുചിലര്‍ പുതിയ മോഡലുകള്‍ക്ക് പകരമായാണ് അരങ്ങൊഴിയുന്നത്.  2021ല്‍ ഇന്ത്യ വിടുന്ന കുറെയേറെ കാറുകളുണ്ട്.


അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ
ഫോർഡിന്റെ കമ്പനി തന്നെ ഇന്ത്യയിൽ നിന്നും വിട ചൊല്ലിയിരിക്കുകയാണ് .അതോടൊപ്പം തന്നെ
ഫോർഡിന്റെ 5 മോഡലുകളാണ് ഈ വർഷം ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവാങ്ങുന്നത്.

ഫിഗോ, എൻഡവർ, എക്കോ സ്പോട്ട്, ഫ്രീസ്റ്റൈൽ, ആസ്പയർ
ഫോർഡ് എൻഡവർ , എക്കോ സ്പോട്ട്, ഫോർഡ് ഫിഗോ,
ഫോർഡ് ഫ്രീസെറ്റൽ, ഫോർഡ് ആസ്പയർ എന്നീ വാഹനങ്ങൾ കമ്പനി ഇന്ത്യയിൽ നിന്നും പിൻവലിക്കുകയാണ്.

ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ 10

വലിയബഹളമൊന്നുമില്ലാതെ വിപണിയില്‍നിന്നും പിന്‍വലിഞ്ഞ മോഡലാണ് ഇത്. ഗ്രാന്‍ഡ് ഐ 10 നിയോസ് വന്നതോടെയാണ് ഇത് പിന്മാറ്റിയത്.

മഹീന്ദ്ര യുടെ എക്സ് യു വി 500,ആള്‍ട്ടുറാസ് ജി4

മഹീന്ദ്രയുടെ ജനപ്രിയ എസ്.യു.വിയായ
മഹീന്ദ്ര എക്സ്യുവി 500
വിൽപ്പനക്കുറവോ മറ്റ് മോശം പ്രകടനങ്ങളോ കൊണ്ടല്ല പിൻവലിക്കുന്നത്.. എക്സ്‍യുവി 700 എന്ന കൂടുതൽ മെച്ചപ്പെട്ട മോഡൽ വന്നതോടെയാണ് 500 പിന്മാറുന്നത്. നിലവിൽ വാഹനം മഹീന്ദ്ര ഷോറൂമുകളിൽ ലഭ്യമാണെങ്കിലും പതിയെ പിൻവലിക്കും.  അതേസമയം, പിന്നീട് അഞ്ച് സീറ്റ് മാത്രമുള്ള എസ്യുവിയുടെ രൂപത്തില്‍ എക്സ്‍യുവി 500 വീണ്ടും നിരത്തുകളിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.മഹീന്ദ്ര ആള്‍ട്ടുറാസ് ജി4
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ആള്‍ട്ടുറാസ് ജി4യുടെ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ കമ്പനി ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിൽപ്പന ഇല്ലായ്മയാണ് ആള്‍ട്ടുറാസ് ജി4 ന് വിനയായത്


ഹോണ്ടയുടെ സിവിക് ഉം സി ആർ വി യും

ഹോണ്ട സിവിക്
യൂറോപ്പിലും ജപ്പാനിലുമെല്ലാം വലിയ ജനപ്രീതി നേടിയ വാഹന മോഡലാണ് ഹോണ്ട സിവിക്.പ്രീമിയം സെഡാൻ വിഭാഗത്തിൽപ്പെട്ട സിവിക്കിൽ ഇന്ത്യയിൽ ക്ലച്ചുപിടിക്കാന്‍ സാധിച്ചില്ല.ഗ്രേറ്റർ നോയിഡ പ്ലാന്റിൽ സിവികുകളുടെ നിർമ്മാണം നിർത്താനും വിൽപ്പന രാജ്യത്ത് അവസാനിപ്പിക്കാനും ഹോണ്ട തീരുമാനിക്കുകയായിരുന്നുഹോണ്ട സിആർവി
മോണോകോക്ക് ഷാസിയിൽ മികച്ച യാത്രാസുഖവുമായി ഹോണ്ട അവതരിപ്പിച്ച വാഹനമായിരുന്നു സി.ആർ.വി. എസ്.യു.വി എന്നതിനേക്കാൾ ക്രോസ് ഓവർ എന്നാണ് സി.ആർ.വിയെ വിളിക്കേണ്ടത്. ഇന്ധനക്ഷമതയില്ലായ്മയും സർവ്വീസ് പരാധീനതകളും വിലക്കൂടുതലും ഇന്ത്യയിൽ ഈ വാഹനത്തിന്റെ വിൽപ്പനയിൽ ഇടിച്ചിലുണ്ടാക്കും .ടൊയോട്ട യാരിസ്
ഒട്ടും ജനപ്രിയമല്ലായിരുന്ന ടൊയോട്ടയുടെ പ്രീമിയം സെഡാനായ യാരിസും ഇന്ത്യന്‍ നിരത്തുകളോട് വിടപറഞ്ഞിരിക്കുന്നു.വിപണിയിൽ അവതരിപ്പിച്ച് വെറും മൂന്ന് വർഷത്തിനുള്ളിലാണ് യാരിസ്,ഇന്ത്യയിൽ നിന്നും മടങ്ങുന്നത്. യാരിസിന് പകരക്കാരനായി ബെല്‍റ്റ എന്ന സിയാസ് റീ ബാഡ്‍ജ് പതിപ്പിന്‍റെ പണിപ്പുരയിലാണ് ടൊയോട്ട.