ന്യുഡല്‍ഹി: രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിയര്‍നെസ് അലവന്‍സ് (ഡി.എ) 3 % വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.ഇതോടെ ജീവനക്കാരുടെ ഡി.എ 31 % ആയി ഉയരും. കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രി അനുരാഗ് താക്കൂര്‍ വൈകിട്ട് വാര്‍ത്താസമ്മേളനത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കും.

ജൂലായ് 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയായിരിക്കും വര്‍ധന. 48.34 ലക്ഷം ജീവനക്കാര്‍ക്കും 65.26 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. കോവിഡ് മഹാമാരിയെ തുടന്നുള്ള സാമ്പത്തിക പ്രതിസന്ധി മൂലം കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്തയും ആനുകൂല്യങ്ങളും കേന്ദ്രം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു .