മുംബൈ . മകനെക്കാണാന്‍ ഷാരൂഖ് എത്തി. ആഡംബര കപ്പലിലെ ലഹരിക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന മകന്‍ ആര്യന്‍ ഖാനെ സന്ദര്‍ശിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ആര്‍തര്‍ റോഡ് ജയിലിലെത്തിയാണ് അദ്ദേഹം മകനെ കണ്ടത്. മകനെ കാണാന്‍ മിനിറ്റുകള്‍ മാത്രമാണ് ഷാരൂഖിന് അനുമതി നല്‍കിയിരുന്നത്. ആര്യനെ കണ്ട് ഉടന്‍തന്നെ താരം മടങ്ങുകയും ചെയ്തു.

SHARUK

ആര്യന് ഖാന് കഴിഞ്ഞ ദിവസം കോടതി ജാമ്യം നിഷേധിച്ചിരുന്നു. പലവട്ടം ഹരജി നല്‍കിയിട്ടും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് 23കാരനായ ആര്യനെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. മൂന്നാഴ്ചയായി ജയിലിലാണ് ആര്യന്‍.

ജാമ്യത്തിനായി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ജാമ്യാപേക്ഷയില്‍ മുംബൈ ഹൈക്കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴി വാദം കേള്‍ക്കണമെന്ന ആര്യന്റെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും ബോംബെ ഹൈക്കോടതി പരിഗണിച്ചില്ല.

മുംബൈ ലഹരിക്കേസില്‍ ആര്യന്‍ ഖാന്റെ സുഹൃത്തുക്കളായ അര്‍ബാസ് മര്‍ച്ചന്റിനും മുന്‍ മുന്‍ ധമേച്ചക്കും ജാമ്യം ലഭിച്ചിട്ടില്ല. അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് എന്‍സിബി വാദിക്കുകയായിരുന്നു. കേസിലെ വിദേശ ബന്ധം വ്യക്തമായിട്ടുണ്ടെന്നും എന്‍സിബി കോടതിയെ അറിയിച്ചു. എന്നാല്‍ തെളിവൊന്നും കണ്ടെത്താത്തതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ വാദിച്ചു.

ഒക്ടോബര്‍ മൂന്നിന് പുലര്‍ച്ചെയാണ് മുംബൈയില്‍ ആഡംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാനെയും സുഹൃത്തുക്കളെയും മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലില്‍ നിന്നും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. ആര്യന്‍ ഖാനടക്കം 16 പേരെയാണ് എന്‍.സി.ബി അന്ന് അറസ്റ്റ് ചെയ്തത്.