ടി20 ലോകകപ്പ് മൽസരങ്ങൾക്കായി യുഎഇയിലാണ് കോഹ്‌ലിയും അനുഷ്ക്കയും ഇപ്പോൾ ഉള്ളത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സെലിബ്രിറ്റി ജോഡികളാണ് വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്‌കാ ശർമയും. ക്രിക്കറ്റ് ടീം ക്യാപ്റ്റനും ലോകം കണ്ട മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളുമായ വിരാട് കോഹ്‍ലിയെയും ബോളിവുഡ് നടിയായ അനുഷ്ക ശർമ്മയെയും ആരാധകർ സ്നേഹത്തോടെ വിരുഷ്ക എന്നാണ് വിളിക്കുന്നത് .

ഈ വർഷം ജനുവരിയിലാണ് അനുഷ്ക ശർമയും വിരാട് കോഹ്‌ലിയും അച്ഛനമ്മമാരായത്.


അനുഷ്കയ്ക്കും വാമികയ്ക്കും ഒപ്പമുള്ള പുതിയ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലി. റസ്റ്റോറന്റിൽ മകൾക്കും അനുഷ്കയ്ക്കും ഒപ്പം ഭക്ഷണം കഴിക്കുന്ന ചിത്രവുമായാണ് കോഹ് ലി ഇത്തവണ എത്തിയിട്ടുള്ളത്. മകൾ വമികയുടെ പേരിന്റെ അർത്ഥം ചോദിച്ച ആരാധകന്, ഹിന്ദു ദേവത ദുർഗ്ഗയുടെ മറ്റൊരു പേരാണ് മറുപടി കൊടുത്തത്.


കുഞ്ഞിന്റെ വിശേഷങ്ങൾ ഇതിനു മുൻപും കോഹ് ലിയും അനുഷ്കയും ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലായിരുന്നു വാമികയുടെ ജനനം. എന്നാൽ ഇതുവരെ മകളുടെ മുഖം ആരാധകർ കണ്ടിട്ടില്ല. മകളുടെ സ്വകാര്യതയെ കരുതി എപ്പോഴും കുഞ്ഞിന്റെ മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് ഇരുവരും പങ്കുവയ്ക്കാറുള്ളത്.

ഇത്തവണയും പതിവു തെറ്റിച്ചില്ല.സോഷ്യൽ മീഡിയ എന്തെന്നറിയുന്ന പ്രായം വരെ മകളെ മീഡിയയ്ക്ക് മുന്നിൽ കൊണ്ടുവരാനിഷ്ടപ്പെടുന്നില്ലെന്നും സോഷ്യൽ മീഡിയയിൽ സജീവമാവണോ എന്നത് മകളുടെ ഇഷ്ടത്തിന് വിട്ടുനൽകുമെന്നുമാണ് വിരാട് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുള്ളത്.


എന്റെ ഹൃദയം മുഴുവൻ ഒറ്റ ഫ്രെയിമിൽ’ എന്ന അടിക്കുറിപ്പോടെ കോഹ് ലി വാമികയെ കളിപ്പിക്കുന്ന ഒരു ചിത്രം കഴിഞ്ഞ ദിവസം അനുഷ്ക ആരാധകർക്കായി പങ്കുവെച്ചിരുന്നു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് രണ്ടിടത്തായി ക്വാറന്റെനിൽ കഴിയുന്ന ചിത്രവും അനുഷ്ക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.ടി20 ലോകകപ്പ് മൽസരങ്ങൾക്കായി യുഎഇയിലാണ് കോഹ്‌ലിയും അനുഷ്ക്കയും ഇപ്പോൾ ഉള്ളത്.