ന്യൂഡല്‍ഹി: ഇശ്രമം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം നാല് കോടി കവിഞ്ഞതായി കേന്ദ്ര തൊഴില്‍ മന്ത്രാലയം. പോര്‍ട്ടല്‍ തുടങ്ങി രണ്ട് മാസം തികയും മുമ്പാണ് ഈ സംഖ്യ കടന്നതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

നിര്‍മ്മാണം, ഉത്പാദനം, മീന്‍പിടിത്തം, വീട്ടുജോലി, ഗതാഗതം തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്ന അസംഘടിത തൊഴിലാളികളാണ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തെരുവോര കച്ചവടക്കാര്‍, കൃഷിയിലും അനുബന്ധ തൊഴിലിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ പ്ലാറ്റ്‌ഫോം പണികള്‍ എന്നീ മേഖലകളിലെ തൊഴിലാളികളും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.