ഹരിപ്പാട്: സ്കൂട്ടർ കത്തിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. കരുവാറ്റ ചാമ പറമ്പിൽ വടക്കതിൽ അരുൺ മോഹനാണ് (22 ) ഹരിപ്പാട് പൊലീസിൻറെ പിടിയിലായത്. കഴിഞ്ഞ 11ന് രാത്രിയിലായിരുന്നു സംഭവം. അരുണിൻറെബന്ധുവായ പാലപ്പറമ്പിൽ കോളനിയിൽ രതീഷിൻറെ സ്കൂട്ടറാണ് കത്തിച്ചത്.

സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നതിങ്ങനെ: മയക്കുമരുന്ന് ഉപയോഗിക്കുന്ന അരുണിനെ രതീഷ് വീട്ടിലെത്തി ഉപദേശിച്ചതാണ് കാരണം. കുരുമുളക് സ്പ്രേ കണ്ണിൽ അടിച്ച്‌​ സ്കൂട്ടർ എടുത്തു കൊണ്ടുപോയതിന് ശേഷം കരുവാറ്റ പള്ളിക്ക് സമീപം ഇട്ട് കത്തിക്കുകയായിരുന്നു.

സംഭവത്തിനു ശേഷം ഒളിവിൽ പോയ അരുണിനെ ഇന്നലെ കരുവാറ്റ ഭാഗത്തുനിന്നുമാണ് പൊലീസ്​ അറസ്റ്റ് ചെയ്തത്.