അപേക്ഷിക്കേണ്ട അവസാന തിയതി -ഒക്ടോബർ 19.

ന്യൂഡൽഹിയിലെ ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) അനധ്യാപക തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 7 ഒഴിവുകളുണ്ട്. സ്ഥിരനിയമനമാണ്.


ടെക്നിക്കൽ അസിസ്റ്റന്റ്: 5 ഒഴിവുകൾ. സിഎസ്/ ഐടിയിൽ ബിടെക്ക്/ബിഇ/Msc/ എംസിഎ അല്ലെങ്കിൽ മൾട്ടിമീഡിയിൽ Bsc/ ബിവോക്/ ബിഎ/ ബി.സി.എ. 55 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്.

ടെക്നിക്കൽ മാനേജർ- 2 ഒഴിവുകൾ 55 ശതമാനം മാർക്കോടെ സി.എസ്/ ഐടിയിൽ ബി.ടെക്ക് /ബിഇ/Msc/ എംസിഎ. നാല് വർഷത്തെ പ്രവർത്തി പരിചയം.

ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തിയതി -ഒക്ടോബർ 19.
വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സെറ്റ് സന്ദർശിക്കുക –
//ignou.ac.in/