പൂനെ: വാട്‌സ് ആപ്പിലൂടെ ഭാര്യയെ മൊഴി ചൊല്ലിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ പൂനെയിലാണ് 28കാരനായ യുവാവിനെതിരെ കേസെടുത്തത്.

ഇയാളുടെ അമ്മയ്‌ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. 2019ലെ മുസ്ലീം വിവാഹ നിയമ പ്രകാരം മുത്തലാക്ക് ചൊല്ലി വിവാഹമോചനം നേടുന്നതിന് വിലക്കുണ്ട്. മുത്തലാക്കിന് ഇരയായ യുവതി ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും കൊടിയ പീഡനത്തിനും ഇരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഫ്‌ളാറ്റ് വാങ്ങുന്നതിനായി പണവും എയര്‍കൂളറും മറ്റും മാതാപിതാക്കളില്‍ നിന്ന് വാങ്ങിക്കൊണ്ടുവരാന്‍ ആവശ്യപ്പെട്ടാണ് യുവതിയെ പീഡിപ്പിച്ചിരുന്നത്.

പിന്നീട് യുവതിയെയും മകളെയും അവരുടെ വീട്ടില്‍ കൊണ്ടു ചെന്നാക്കുകയും ചെയ്തു. മാര്‍ച്ച് പത്തിനാണ് യുവതിക്ക് വാട്‌സ്ആപ്പില്‍ മുത്തലാക്ക് ചൊല്ലി സന്ദേശമയച്ചത്. കഴിഞ്ഞ ദിവസമാണ് ഇവര്‍ ഭര്‍ത്താവിനും ഭര്ൃതൃമാതാവിനും എതിരെ പൊലീസിനെ സമീപിച്ചത്.