ബെംഗളൂരുവില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണു. ഇന്നലെ മുതല്‍ ഫ്ലാറ്റിന് ചെറിയ തോതില്‍ വിറയല്‍ ഉണ്ടായിരുന്നു. അപകടസാധ്യത മനസിലാക്കി അന്തേവാസികള്‍ ഇവിടെ നിന്നും മാറിതാമസിച്ചിരുന്നു. അതിനാൽ വലിയ അപകടം ഒഴിവായി.
തകര്‍ന്ന ഫ്ലാറ്റിന്‍റെ തറക്കല്ലിന് ബലക്ഷയം ഉണ്ടായിരുന്നു. അത് ബലപ്പെടുത്താനായുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനിടെയാണ് കെട്ടിടം തകര്‍ന്ന് വീണതെന്നും ബെംഗളൂരു കോര്‍പ്പറേഷന്‍ അറിയിച്ചു. ബെംഗളുരുവില്‍ മാത്രം ഒരാഴ്ചക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ സംഭവമാണിത്.