ബംഗളുരു: കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തി. പുതുതായി 332 കേസുകള്‍ മാത്രമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 11 മരണവും റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 29,81,732 ആയി. കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 37,906 ആയി. ബംഗളുരു നഗരത്തിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നഗരത്തില്‍ 145 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സജീവ കോവിഡ് കേസുകള്‍ പതിനായിരത്തില്‍ താഴെ എത്തിയിട്ടുണ്ട് എന്നത് ഏറെ ആശ്വാസകരമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവുണ്ട്. 0.41ശതമാനമാണ് സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക്. മരണനിരക്ക് 3.31ശതമനവും.

സംസ്ഥാനത്ത് ഇതുവരെ 4,89,50,674 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. ഇതില്‍ ചൊവ്വാഴ്ച മാത്രം 79,177 പേരെ പരിശോധനയ്ക്ക് വിധേയരാക്കി.