കൊച്ചി: ഇവിടെ ഒരു പഴയ കാര്‍ വില്‍പ്പന ഷോറൂമില്‍ ഒരു വിഐപി കാറുണ്ട്‌. നിങ്ങള്‍ക്ക്‌ വേണമെങ്കില്‍ സ്വന്തമാക്കാം.

നമ്മുടെ ്ര്രകിക്കറ്റ്‌ ടീം ക്യാപ്‌റ്റന്‍ വിരാട്‌ കൊഹ്ലി ഒരിക്കല്‍ സ്വന്തമാക്കി ഉപയോഗിച്ച്‌ കൊണ്ടിരുന്ന കാറാണ്‌ ഇവന്‍. കോഹ്ലിയുടെ ഈ ലംബോര്‍ഗിനി ഗല്ലാര്‍ഡോ സ്‌പൈഡര്‍ കാര്‍ കൊച്ചിയിലെ ഒരു ആഢംബര യൂസ്‌ഡ്‌ കാര്‍ ഷോറൂമിലാണ്‌ ഇപ്പോഴുള്ളത്‌. ഒരുകോടിമുപ്പത്തഞ്ച്‌ ലക്ഷം രൂപയാണ്‌ ഇതിന്‌ ഇവര്‍ വിലയിട്ടിട്ടുള്ളത്‌.

വെറും നാല്‌ സെക്കന്റുകൊണ്ട്‌ പൂജ്യത്തില്‍ നിന്ന്‌ നൂറ്‌ കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും എന്നതാണ്‌ ഇതിന്റെ പ്രത്യേകത. മണിക്കൂറില്‍ 324 കിലോമീറ്ററാണ്‌ ഇതിന്റെ വേഗത. ഇത്‌ സ്വയം നിയന്ത്രിക്കാനുള്ള സംവിധാനവുമുണ്ട്‌. കോഹ്ലി 2015ലാണ്‌ ഈ ലംബോര്‍ഗിനി സ്വന്തമാക്കിയത്‌.