മുംബൈ . അറിയില്ല ചിലപ്പോള്‍ ഇനി സൈക്കിളുകളുടെ യുഗം തിരികെ വന്നെങ്കിലോ, വിപണിയെ മാറ്റിമറിക്കുന്നത് ഹരമാക്കിയ കമ്പനിയാണ് ടാറ്റ. പുതിയ ഇലക്ട്രിക് സൈക്കിളുകള്‍ പുറത്തിറക്കി ടാറ്റ ഇന്ത്യയെ ഒന്നു ഞെട്ടിച്ചിരിക്കയാണ്. പുറത്തുവന്ന റിപോര്‍ടുകള്‍ പ്രകാരം കോണ്‍ഡിനോ ഇ ടി ബി 100, വോള്‍ടിക് 1.7, മിറാഷ് ഇ പ്ലസ് എന്നിങ്ങനെ പുതിയ 3 മോഡെലുകളാണ് ടാറ്റ ഇന്റര്‍നാഷണലിന്റെ ഉടമസ്ഥതയിലുള്ള സ്‌ട്രൈഡെര്‍ ബ്രാന്റിന്റെ കീഴില്‍ അവതരിപ്പിച്ചിരിക്കുന്നത്.


സ്‌ട്രൈഡെറിന്റെ സബ് ബ്രാന്‍ഡായ കോണ്‍ഡിനോയാണ് ഇ ബി 100 എന്ന സൈ ക്കി ളുമായി എത്തിയിരിക്കുന്നത്. ബാറ്ററി വേര്‍പെടുത്തി ചാര്‍ജ് ചെയ്യാവുന്ന ഫീചെര്‍. 3 റൈഡ് മോഡുകളുമുണ്ട്. 7 സ്പീഡ് ഗിയര്‍ബോക്സാണ് ഇ ബി 100 ല്‍. സ്പെഷല്‍ അലോയിലാണ് സൈ ക്കി ള്‍ നിര്‍മിച്ചിരിക്കുന്നത്. ഇലക്ട്രിക്, പെഡല്‍, ഹൈബ്രിഡ് എന്ന് മോഡെലുകളുണ്ട് സൈകിളിന്. ഇലക്ട്രികില്‍ 30 കിലോമീറ്റര്‍ റേഞ്ചും ഹൈബ്രിഡില്‍ 60 കിലോമീറ്റര്‍ റേഞ്ചും നല്‍കും. 25 കിലോമീറ്റാണ് പരമാവധി വേഗം. ഡ്യുവല്‍ ഡിസ്‌ക് ബ്രേകുകളും രാത്രികാഴ്ചയ്ക്കായി എല്‍ ഇ ഡി ലൈറ്റുകളും നല്‍കിയിട്ടുണ്ട്. ഡിസ്‌ക് ബ്രേക്കുകള്‍ ഉപയോഗിക്കുന്ന സൈ ക്കി ളില്‍ ബ്രേക് അമര്‍ത്തുമ്‌ബോള്‍ മോട്ടറില്‍ നിന്നുള്ള പവര്‍ കട്ടാകുന്ന സുരക്ഷാ സാങ്കേതികത ഇതിലുണ്ട്. വില 37,999 രൂപയാണ്.

സ്‌ട്രൈഡെറിന്റെ വോള്‍ടിക് 1.7 എന്ന സൈ ക്കി ള്‍ നിര്‍മിച്ചിരിക്കുന്നത് 17 ഇഞ്ച് സ്റ്റീലിലാണ്. പരമാവധി 25 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാവും. ലിഥിയം അയേണ്‍ ബാറ്ററിയും ശക്തമായ മോട്ടറും ഉണ്ട്. ഒറ്റ ചാര്‍ജില്‍ 25 മുതല്‍ 28 വരെ സഞ്ചാര പരിധിയുമുണ്ട്. 3 മണിക്കൂറാണ് ബാറ്ററി ചാര്‍ജ് ചെയ്യാന്‍ എടുക്കുന്ന സമയം. ഡിസ്‌ക് ബ്രേക്കുകള്‍ ഉപയോഗിക്കുന്ന സൈ ക്കി ളില്‍ ബ്രേക് അമര്‍ത്തുമ്‌ബോള്‍ മോട്ടറില്‍ നിന്നുള്ള പവര്‍ കട്ടാകുന്ന സുരക്ഷാ സാങ്കേതിക വിദ്യ ഇതിനുമുണ്ട്. 29,995 രൂപയാണ് ഇതിന്റെ വില.

സെമി അര്‍ബന്‍, റൂറല്‍ വിപണികള്‍ക്ക് വേണ്ടി പുറത്തിറക്കിയ സൈകിളാണ് മിറാഷ് ഇ പ്ലസ്. പഴയകാല സൈക്കി ളുകളുടെ രൂപഭംഗിയുമായാണ് മിറാഷ് ഇ പ്ലസ് മോഡെലെത്തുന്നത്. 4 മണിക്കൂറില്‍ പൂര്‍ണമായും ചാര്‍ജാകും. പെടല്‍ അസിസ്റ്റോഡ് കൂടി 25 കിലോമീറ്റര്‍ വേഗം നല്‍കുന്ന സൈ ക്കി ളിന്റെ സഞ്ചാര പരിധി 60 കിലോമീറ്ററാണ്. 23,995 രൂപയാണ് വില.