ഡൽഹി: ടെലികോം മേഖലയ്ക്ക് ആശ്വാസ പാക്കേജ് നൽകാൻ കേന്ദ്ര മന്ത്രിസഭായോഗ തീരുമാനം. ടെലികോം കമ്പനികൾ കേന്ദ്രസർക്കാരിന് നൽകേണ്ട ദീർഘനാളായുള്ള കുടിശ്ശികയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത് അടക്കമാണ് പാക്കേജ്.

യൂസേജ്, ലൈസൻസ് ഫീസ് അടക്കമുള്ള അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ ഇനത്തിൽ നൽകേണ്ട കുടിശ്ശികയ്ക്ക് നാലുവർഷത്തെ മൊറട്ടോറിയമാണ് അനുവദിച്ചത്. വോഡഫോൺ ഐഡിയ, എയർടെൽ എന്നീ കമ്പനികൾക്കാണ് ഇത് കൂടുതൽ പ്രയോജനം ചെയ്യുക. വോഡഫോൺഐഡിയ കമ്പനിയാണ് ഏറ്റവും കൂടുതൽ കുടിശ്ശിക വരുത്തിയത്.

വാഹനനിർമാണ മേഖലയിൽ ഉൽപാദനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രോത്സാഹന പദ്ധതിക്കും കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇലക്‌ട്രിക്, ഹൈഡ്രജൻ വാഹനങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന് 26,000 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്.

യൂസേജ്, ലൈസൻസ് ഫീസ് അടക്കമുള്ള അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ ഇനത്തിൽ നൽകേണ്ട കുടിശ്ശികയ്ക്ക് നാലുവർഷത്തെ മൊറട്ടോറിയമാണ് അനുവദിച്ചത്. വോഡഫോൺ ഐഡിയ, എയർടെൽ എന്നീ കമ്പനികൾക്കാണ് ഇത് കൂടുതൽ പ്രയോജനം ചെയ്യുക. വോഡഫോൺഐഡിയ കമ്പനിയാണ് ഏറ്റവും കൂടുതൽ കുടിശ്ശിക വരുത്തിയത്.

വാഹനനിർമാണ ഉൽപാദനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രോത്സാഹന പദ്ധതിക്കും കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്.