‘രാഹുലിന് പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കാം, പിണറായിയെ പറ്റില്ലേ?’ രാഹുൽ ഗാന്ധിക്കെതിരെ എം.എ ബേബി!

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ താൽപര്യമില്ലെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാർലമെന്റിൽ വെച്ച് ആലിംഗനം ചെയ്യാമെങ്കിൽ പിണറായി വിജയനെ കെട്ടിപ്പിടിക്കാനാണോ ഇത്ര ബുദ്ധിമുട്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. രാഷ്ട്രീയ വിമർശനങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട ചില അന്തസ്സും മാന്യതയുമുണ്ട്. ഇന്ത്യ മുന്നണിയിലെ പാർട്ടികൾ പല സംസ്ഥാനങ്ങളിലും പരസ്പരം ഏറ്റുമുട്ടാറുണ്ടെന്നത് യാഥാർത്ഥ്യമാണ്, എന്നാൽ അഖിലേന്ത്യാ തലത്തിലുള്ള നേതാക്കൾ സംസാരിക്കുമ്പോൾ … Continue reading ‘രാഹുലിന് പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കാം, പിണറായിയെ പറ്റില്ലേ?’ രാഹുൽ ഗാന്ധിക്കെതിരെ എം.എ ബേബി!