ഉണങ്ങാത്ത മുറിവുകളോടെ, ഇന്ന് പെഹല്‍ഗാം ഓര്‍മ്മദിനം

ന്യൂഡല്‍ഹി. കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു വയസ്. വാര്‍ഷികത്തിന് മുന്നോടിയായി കശ്മീരില്‍ സുരക്ഷ ശക്തമാക്കി. 2025 ഏപ്രില്‍ 22-നായിരുന്നു തെക്കന്‍ കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ പഹല്‍ഗാം ടൗണില്‍നിന്നും 7 കിലോമീറ്ററോളം അകലെയുള്ള ‘മിനി സ്വിറ്റ്സര്‍ലന്‍ഡ്’ എന്നറിയപ്പെടുന്ന ബൈസരന്‍ പുല്‍മേട്ടില്‍ മൂന്ന് ഭീകരര്‍ വിനോദസഞ്ചാരികള്‍ക്കുനേരെ വെടിയുതിര്‍ത്തത്. നേപ്പാള്‍ സ്വദേശിയടക്കം 25 വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്താണ് ഇന്ത്യ അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കു തിരിച്ചടി നല്‍കിയത്. കൊല്ലപ്പെട്ടവരില്‍ കൊച്ചി ഇടപ്പള്ളി സ്വദേശിയായ എന്‍ … Continue reading ഉണങ്ങാത്ത മുറിവുകളോടെ, ഇന്ന് പെഹല്‍ഗാം ഓര്‍മ്മദിനം