കുനോ നാഷണൽ പാർക്കിൽ നാല് പുതിയ ചീറ്റ കുഞ്ഞുങ്ങൾ ജനിച്ചു

ഭോപാൽ : മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ നാല് പുതിയ ചീറ്റ കുഞ്ഞുങ്ങൾ ജനിച്ചു. സംരക്ഷിത വേലിക്കെട്ടുകളിലല്ലാതെ കാടിന്റെ സ്വാഭാവികതയിൽ ആദ്യമായാണ് ചീറ്റക്കുഞ്ഞുങ്ങൾ ജനിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ഗാമിനിക്ക് പിറന്ന ഇന്ത്യൻ ചീറ്റയാണ് പ്രസവിച്ചത്. ഇതോടെ ‘പ്രോജക്ട് ചീറ്റ’ ഭാഗമായ ചീറ്റകളുടെ എണ്ണം 57ലെത്തി. കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവാണ് ഈ വാർത്ത പങ്കുവച്ചത്. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുന്നതായി അധികൃതർ അറിയിച്ചു. വിദഗ്ധരുടെ ഒരു സംഘം നിശ്ചിത അകലത്തിൽ ഇവരെ നിരീക്ഷിച്ചു വരികയാണ്. 2022ൽ ‘പ്രോജക്ട് ചീറ്റ’ … Continue reading കുനോ നാഷണൽ പാർക്കിൽ നാല് പുതിയ ചീറ്റ കുഞ്ഞുങ്ങൾ ജനിച്ചു